
ലഖ്നൗ: പ്രതിപക്ഷം ഉയർത്തുന്ന 'വോട്ട് ചോരി' ആരോപണങ്ങളിൽ ചർച്ച നടത്തുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ബി.ജെ.പി തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതിന് ഒരിക്കലും സമ്മതിക്കില്ലെന്നും വിഷയം ചർച്ചചെയ്യുന്നതിന് പകരം തെരുവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് രാഹുലിന് താല്പര്യമെന്നും അമിത് ഷാ ആരോപിച്ചു. ലഖ്നൗവിൽ നടന്ന ഉത്തർപ്രദേശ് ബി.ജെ.പി സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആരോപണങ്ങളും പാർലമെന്റിനകത്ത് ചർച്ചചെയ്യാൻ രാഹുൽ ഗാന്ധിയെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും വെല്ലുവിളിക്കുന്നതായി അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മത്സരത്തിൽ തോറ്റ ശേഷം 'അമ്പയറെ' കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്നും അമിത് ഷാ വിമർശിച്ചു.
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം 'പബ്ലിക് ഇംപീച്ച്‌മെന്റ്' നടത്താനും രാംലീല മൈതാനത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കാനും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മിഷൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിലൂടെ വോട്ട് തിരിമറി നടത്തിയെന്നും അത് ബി.ജെ.പിയെ സഹായിക്കാനാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
Content Highlights: Amit Shah challenges opposition leaders to discuss vote manipulation in Parliament., Accused Rahul Gandhi and Akhilesh Yadav of creating street protests instead of debating., Dismissed Election Commission allegations as baseless, blaming opposition for election losses., Addressed the Uttar Pradesh BJP state working committee meeting in Lucknow.
Published: 30 Oct 2026, 07:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented