കാൺപുർ: ഉത്തർപ്രദേശിൽ സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകർന്ന് രണ്ടുപേർക്ക് ദാരുണാന്ത്യം. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്.
അപകടത്തിൽ പൈലറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഗംഗാ ബാരേജിന് സമീപത്തായാണ് അപകടം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നഗരത്തിലെ ഒരു വയലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Private training aircraft crashed in Kanpur, Uttar Pradesh, Pilot died at the scene of the accident, Co-pilot sustained serious injuries and was hospitalized, The aircraft crashed into a field near Ganga Barrage
Published: 27 Aug 2026, 12:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented