തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതര്‍ പങ്കെടുത്തതിനെതിരെ സി.പി.ഐ. സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം. എം.എസ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ 'ആഭ്യന്തര ഭീഷണികള്‍' എന്ന ഭാഗം വായിക്കാന്‍ ബിഷപ്പുമാരോട് ബിനോയ്  വിശ്വം ആവശ്യപ്പെട്ടു.

To advertise here,

'പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെക്കുറിച്ചുള്ള ഭാഗം വായിക്കുക. ഇത് പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും. മണിപ്പുരില്‍ എന്തുകൊണ്ടാണ് മൗനമെന്ന് അദ്ദേഹത്തോട് ചോദിക്കുക', ബിനോയ് വിശ്വം എക്‌സില്‍ കുറിച്ചു.

ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരവും അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.