മുംബൈ : തട്ടിപ്പ് നടന്ന ന്യൂ ഇന്ത്യാ സഹകരണ ബാങ്ക്, ബോളിവുഡ് താരം പ്രീതി സിന്റയ്ക്ക് അനുവദിച്ച 18 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു. 1.55 കോടി രൂപ അവര്‍ക്ക് ബാങ്ക് ഇളവ് നല്‍കിയതായി പോലീസ് കണ്ടെത്തി. 2011-ലാണ് താരത്തിന് ബാങ്ക് വായ്പ അനുവദിച്ചത്.
2014 ഏപ്രിലില്‍ത്തന്നെ അവര്‍ അത് അടച്ചുതീര്‍ത്തെന്ന് ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസന്വേഷിക്കുന്ന മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം വ്യക്തമാക്കി.
പ്രീതി സിന്റ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് ബിജെപിക്ക് കൈമാറിയതായും തുടര്‍ന്ന് താരത്തിന്റെ 18 കോടി വായ്പ ന്യൂ ഇന്ത്യാ സഹകരണ ബാങ്ക് എഴുതിത്തള്ളിയെന്നും ആരോപിച്ച് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) എക്‌സില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വിവാദമായി മാറുകയായിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും തുക അടച്ചിട്ടുണ്ടെന്നും വ്യക്തമാക്കി പ്രീതി സിന്റ രംഗത്തുവന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പങ്കുവെച്ചതാണെന്നാണ് കോണ്‍ഗ്രസ് അവര്‍ക്ക് വിശദീകരണം നല്‍കിയത്. പ്രീതി സിന്റയുടെ വായ്പയെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നും ബാങ്ക് മേധാവികള്‍ നടത്തിയ തട്ടിപ്പാണ് അന്വേഷിക്കുന്നതെന്നും മുംബൈ പോലീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായതോടെയാണ് പ്രീതി സിന്റ എടുത്ത വായ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്.
2011 ജനുവരി ഏഴിന് ബാങ്ക് അവര്‍ക്ക് 18 കോടി രൂപ വായ്പ അനുവദിച്ചിരുന്നെന്നും 'മുംബൈയിലെ ഒരു ഫ്‌ലാറ്റും ഷിംലയിലെ ഒരു വസ്തുവും ഉള്‍പ്പെടെ 27.41 കോടി രൂപയുടെ സ്വത്തുക്കള്‍ അവര്‍ ബാങ്കില്‍ പണയപ്പെടുത്തിയാണ് വായ്പ എടുത്തതെന്നും പോലീസ് വ്യക്തമാക്കുന്നു. അന്തിമ സെറ്റില്‍മെന്റില്‍ 1.55 കോടി രൂപ ബാങ്ക് ഇളവ് നല്‍കിയെന്നും പോലീസ് വ്യക്തമാക്കുന്നു. ബാക്കി വായ്പത്തുക 2014 ഏപ്രില്‍ അഞ്ചിന് താരം അടച്ചതായും പോലീസ് കണ്ടെത്തി. 122 കോടിയുടെ തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഹിരേന്‍ ഭാനുവും ഭാര്യ ഗൗരി ഭാനുവും ഉള്‍പ്പെടെ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.
Content Highlights: preity zinta received 1.55 crore remission on her loan
Published: 29 Mar 2025, 03:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented