ന്യൂഡല്‍ഹി: തനിക്ക് ആദരമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്ററുകളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പോസ്റ്ററുകള്‍ ആരോ കുസൃതിക്കായി പ്രചരിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ മറ്റുള്ളവരോട് സ്‌നേഹവും കരുതലും പ്രകടിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

To advertise here,

പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു. 'ശ്രീ നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഈ മനുഷ്യന്‍ നമുക്കും രാജ്യത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അതിനാല്‍ ഏപ്രില്‍ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ 5 മിനിട്ട് നേരം എഴുന്നേറ്റ്‌നിന്നുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കണം'- സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ ആണിത്. ജയ് ഹിന്ദ്, വന്ദേമാതരം, സാമൂഹിക അകലം പാലിക്കുക, സുരക്ഷിതരായിരിക്കുക എന്നീ വാക്കുകളും പോസ്റ്ററില്‍ ഉണ്ട്.

'5 മിനുട്ട് എഴുന്നേറ്റ് നിന്നുകൊണ്ട്, തന്നെ ആദരിക്കണമെന്ന തരത്തില്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തന്നെ വിവാദങ്ങളില്‍ അകപ്പെടുത്താനുള്ള ആരുടേയോ കുസൃതിയായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. ചിലപ്പോള്‍ ഇതിന് പിന്നില്‍ ദുരുദ്ദേശ്യങ്ങളും കാണാം. പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, തന്നോട് സ്‌നേഹം തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കൊറോണ പ്രതിസന്ധിയില്‍ ഒരു പാവം മനുഷ്യനെയെങ്കിലും സംരക്ഷിക്കണം, അതാവും തനിക്കുള്ള ഏറ്റവും വലിയ ആദരം'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

मेरे ध्यान में लाया गया है कि कुछ लोग यह मुहिम चला रहे हैं कि 5 मिनट खड़े रहकर मोदी को सम्मानित किया जाए। पहली नजर में तो यह मोदी को विवादों में घसीटने की कोई खुराफात लगती है।

പ്രസാർ ഭാരതിയും പോസ്റ്ററിനെ തള്ളിക്കളഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.

Content Highlights: Poster Urging Balcony Ovation For PM Viral He Says Do This Instead