ചെറുപ്പക്കാരുമായി ബന്ധപ്പെടാൻ കഴിയുന്ന സാമൂഹിക മാധ്യമം എന്ന നിലയിലാണിത്. ഫ്രണ്ട്സ് എന്നുപറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പുതിയ വീഡിയോയും ആരംഭിച്ചത്.

ന്യൂഡൽഹി: വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം രാജ്യത്തെ യുവാക്കളോട് നന്ദി പറഞ്ഞു. കഴിഞ്ഞദിവസത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ഇൻസ്റ്റാഗ്രാമിൽ സജീവമാകണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്തത്.
എക്സിലൂടെയാണ് പ്രധാനമന്ത്രി സ്ഥിരമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒരു ഫെയ്സ്ബുക്ക് വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പതിവിന് വിപരീതമായി ഇൻസ്റ്റാഗ്രാമിലും അദ്ദേഹം പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ചെറുപ്പക്കാരുമായി ബന്ധപ്പെടാൻ കഴിയുന്ന സാമൂഹിക മാധ്യമം എന്ന നിലയിലാണിത്. ഫ്രണ്ട്സ് എന്നുപറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പുതിയ വീഡിയോയും ആരംഭിച്ചത്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യുക മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ സജീവമായി ഇടപെടലുകൾ നടത്തുകയും യുവജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വേണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. പുതുതലമുറയുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിന് റീലുകളും മറ്റും തയ്യാറാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ചർച്ചകളിൽ ഒന്നായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇൻസ്റ്റഗ്രാമിലെ സാന്നിധ്യം ശക്തമാക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകൾ, വൈറൽ വീഡിയോകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയിലൂടെയാണ് ജെൻ സി വിദ്യാർഥികൾ വ്യാപകമായി പങ്കെടുക്കുന്ന പ്രക്ഷോഭം ശക്തിപ്രാപിച്ചത്.
Content Highlights: Prime Minister Narendra Modi released a new video on Instagram thanking the nation's youth for their feedback on his previous post, while advising Union Ministers to remain active on Instagram with reels to effectively engage with Gen-Z amid ongoing social media discussions like the NEET protests.
Published: 24 Jul 2026, 11:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented