ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂപം നല്കിയ പുതിയ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെ അടുത്ത യോഗം മുംബൈയില്‍ നടക്കും. ഓഗസ്റ്റ് 25-26 തീയതികളിലായിട്ടായിരിക്കും പ്രതിപക്ഷ നേതാക്കള്‍ മുംബൈയില്‍ കൂടിച്ചേരുക. ഈ മാസം ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ അടുത്ത യോഗത്തിന്റെ വേദി തീരുമാനമായിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. മുന്നണിയുടെ പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുക എന്നതാകും മുംബൈ യോഗത്തിലെ മുഖ്യ അജണ്ടയെന്നാണ് സൂചന. ഈ പൊതുമിനിമം പരിപാടിയെ മുന്‍നിര്‍ത്തിയാകും 2024 തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രങ്ങള്‍.
'ഇന്ത്യ'യുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയും മുംബൈയില്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. സമിതി അംഗങ്ങള്‍ ആരൊക്കെ ആകുമെന്നും കണ്‍വീനര്‍ ആരാകുമെന്നും മുംബൈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാറിന്റെ എന്‍സിപി, ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാകും മുംബൈയിലെ യോഗത്തിന് ആതിഥ്യം വഹിക്കുക. മുന്നണിയിലെ കക്ഷികള്‍ അധികാരത്തിലില്ലാത്ത ഒരു സംസ്ഥാനത്ത് നടക്കുന്ന 'ഇന്ത്യ'യുടെ ആദ്യ യോഗമായിരിക്കും മുംബൈയിലേത്. പട്നയില്‍ ചേര്‍ന്ന ആദ്യ യോഗം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. ബെംളൂരുവില്‍ നടന്ന രണ്ടാമത്തെ യോഗത്തിന് ആതിഥ്യം വഹിച്ചത് കോണ്‍ഗ്രസാണ്.
ബെംഗളൂരു യോഗത്തിലാണ് മുന്നണിക്ക് ഇന്ത്യ എന്ന പേരിട്ടത്. ഈ നീക്കം സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇന്ത്യ എന്ന് മുന്നണിക്ക് പേരിട്ടതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Patna, Bengaluru, Now Mumbai: Opposition's Next Big Unity Meet In August
Published: 28 Jul 2023, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented