
എക്സില്‍ പങ്കുവെച്ച വീഡിയോയില്‍നിന്ന് | Photo:x/Piyush Rai
ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും ട്രെയിനുകളുടെ അവസ്ഥ നമുക്ക് വിവരിക്കാന്‍ പോലുമാകാത്തതാണ്. തിക്കും തിരക്കുംമൂലം ആളുകള്‍ തലകറങ്ങി വീഴുന്ന സംഭവം പോലുമുണ്ടായിട്ടുണ്ട്. അതിന് സമാനമായ കാഴ്ച്ചയാണ് കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് അവധ്-അസം എകപ്രസില്‍ കണ്ടത്. ഇതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റോയ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു.
രാജസ്ഥാനില്‍ നിന്ന് വരുന്ന ഒരു യാത്രക്കാരന്‍ ട്രെയിനിനുള്ളില്‍നിന്ന് സംസാരിക്കുന്ന വീഡിയോയാണ് ഇതിലുള്ളത്. 24 മണിക്കൂറായി യാത്ര തുടങ്ങിയിട്ടെന്നും അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും യാത്രക്കാരന്‍ പറയുന്നു. വാഷ്‌റൂമില്‍ പോകാന്‍ കഴിയാത്ത അവസ്ഥ ആയതിനാല്‍ വെള്ളംപോലും കുടിക്കാന്‍ ഭയമാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലഖ്‌നൗവിലെ ചാര്‍ബാഗ് സ്‌റ്റേഷനില്‍നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. യാത്രക്കാര്‍ സുഖമായി യാത്ര ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ഇയാളോട് ചോദിക്കുന്നുണ്ട്. 'ഇതൊക്കെയാണോ ആശ്വാസം' എന്നായിരുന്നു യാത്രക്കാരന്റെ മറുപടി.
ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. 'ഭയത്താല്‍ ആളുകള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇവിടെ 12000 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ട്രാക്കുകളിലല്ല, പ്രസംഗങ്ങളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അയാളെ കാണുമ്പോള്‍തന്നെ ക്ലോസ്‌ട്രോഫോബിക് വരുന്നുവെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇത് അടിസ്ഥാന ആവശ്യങ്ങളുടെ ലംഘനമാണെന്നും ചിലര്‍ കുറിച്ചു.
അസമിലെ ദിബ്രുഗഢിനേയും രാജസ്ഥാനിലെ ബിക്കാറീലെ ലാല്‍ഗഢ് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന ട്രെയിനാണ് അവധ് അസം എക്‌സ്പ്രസ്. ഇത്രയും ദീര്‍ഘദൂരം ഓടുന്നതിനാല്‍ ട്രെയിന്‍ പലപ്പോഴും സമയം തെറ്റിയാണെത്താറുള്ളത്.
Content Highlights: passenger on overcrowded awadh assam express coach says he held pee for 24 hrs
Published: 26 Oct 2025, 12:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented