ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പഹല്‍ഗാമില്‍ എന്തെങ്കിലും സംഭവിച്ചുവെന്ന് ആദ്യം അവര്‍ സമ്മതിച്ചില്ല. ഇന്ത്യയാണ് അത് ആസൂത്രണം ചെയ്തതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ആദ്യം നമ്മളെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ അന്വേഷിക്കാമെന്ന പ്രസ്താവന നടത്തുമ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കുക പ്രയാസകരമാണ്. അവരുടെ പരാമര്‍ശങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാകിസ്താന് തയ്യാറാണെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു. പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിലായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Pahalgam terror attack-Omar Abdullah questions Pakistan offer to join probe
Published: 26 Apr 2025, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented