
ന്യൂഡല്‍ഹി: നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. 'മാദി' എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി പങ്കുവെച്ചു.
ശുഭകരമായ നവരാത്രി നമുക്കു മുന്നില്‍ വരുമ്പോള്‍, കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമായെഴുതിയ ഒരു ഗര്‍ബ പാട്ട് പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. വരികള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയവര്‍ക്ക് നന്ദിയുമറിയിച്ചു.
നാല് മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം, ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. വഡോദരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഗാനദൃശ്യങ്ങളില്‍ പശ്ചാത്തലമായി വരുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ധ്വനി ബാനുഷാലി ആലാപനവും തനിഷ് ബാഗ്ചി സംവിധാനവും നിര്‍വഹിച്ച ഗര്‍ബ ഗാനമാണിത്. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപമാണ് ഗര്‍ബ.
Content Highlights: on navratri, pm modi releases new garba song maadi
Published: 15 Oct 2023, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented