ബെംഗളൂരു: സര്‍വീസില്‍ അതൃപ്തനായ യുവാവ് ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കര്‍ണാടകയിലെ ഓലയുടെ ഷോറൂമിനാണ് തീവെച്ചത്. സംഭവത്തില്‍ 26-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ക്ഷുഭിതനായാണ് യുവാവ് ഷോറൂമിന് തീയിട്ടത്.
20 ദിവസം മുമ്പാണ് മുഹമ്മദ് നദീം എന്ന യുവാവ് കര്‍ണാടകയിലെ കലബുര്‍ഗിയിലുള്ള ഷോറൂമില്‍നിന്ന് ഓല സ്കൂട്ടര്‍ വാങ്ങിയത്. എന്നാല്‍, ചില പ്രശ്നങ്ങളെ തുടര്‍ന്ന് നദീം പലതവണ ഷോറൂമിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് നദീം പെട്രോളൊഴിച്ച് ഷോറൂം കത്തിച്ചത്.
ആറ് സ്കൂട്ടറുകള് കത്തിനശിച്ചു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ ഓല കമ്പനി ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
Content Highlights: Ola Showroom Set On Fire In Karnataka By Disgruntled Customer
Published: 11 Sept 2024, 05:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented