ന്യൂഡല്ഹി: ഇലക്ട്രിക് സ്കൂട്ടര് നിര്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സേവന നിലവാരവും ഉല്പ്പന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില് അന്വേഷണം നടത്തുമെന്ന് ഇന്ത്യന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ. ഇന്ത്യയിലെ മികച്ച ഉല്പ്പന്ന സര്ട്ടിഫിക്കേഷന് ഏജന്സിയായ ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സിനോട് ഇക്കാര്യത്തില് അന്വേഷണം നടത്താന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിധി ഖാരെ വ്യാഴാഴ്ച റോയിറ്റേഴ്സിനോട് പറഞ്ഞു.
കഴിഞ്ഞ മാസം, ഉപഭോക്തൃ അവകാശ ഏജന്സിക്ക് ഒലയുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ പരാതികള് ലഭിച്ചതിനെ തുടര്ന്ന് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. സിസിപിഎയില് നിന്ന് ലഭിച്ച 10,644 പരാതികളില് 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് ഒല പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ പ്രതികരണം അവലോകനം ചെയ്ത ശേഷം വിഷയത്തില് വിശദമായ അന്വേഷണം നടത്താന് സിസിപിഎ ഇപ്പോള് ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ വ്യക്തമാക്കി.
Content Highlights: India`s consumer affairs secretary has ordered an investigation into Ola Electric following numerous
Published: 15 Nov 2024, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented