ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒരുങ്ങുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. നാലുമാസത്തിനുള്ളിൽ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. കഴിഞ്ഞ നവംബറിൽ 500 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, പിരിച്ചുവിടുന്നവരിൽ കരാർ തെഴിലാളികളുമുണ്ട്. പിരിച്ചുവിടുന്നവരെ കുറിച്ചുള്ള കമ്പനിയുടെ കണക്കുകളിൽ ഉൾപ്പെടാത്തവരാണ് കരാർ തൊഴിലാളികൾ.
ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്. ഫ്രണ്ട് എൻഡ് സെയിൽസ്, സർവ്വീസ്, ഷോറൂമുകളിലെയും സർവ്വീസ് സെന്ററുകളിലേയും വെയർഹൗസ് ജീവനക്കാർ എന്നിവരെ ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള പുതിയ തീരുമാനം ബാധിക്കുമെന്നാണ് വിവരം.
കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായി ഫ്രണ്ട് എൻഡ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും ഓട്ടോമേറ്റഡ് ചെയ്യുകയാണെന്നും ഒല വക്താവ് ബ്ലൂംബർഗിനോട് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നഷ്ടത്തിന്റെ കണക്കെടുത്താൽ, ഭവിഷ് അഗർവാളിന്റെ കീഴിലുള്ള കമ്പനിക്ക് 2024 ഡിസംബറിൽ 50 ശതമാനം വർധനയാണ് ഉണ്ടായത്. 2024 ഓഗസ്റ്റിൽ ഓഹരികൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് ഇടിഞ്ഞു. വർധിക്കുന്ന ഉപഭോക്തൃ പരാതികൾ, സാമൂഹിക മാധ്യമങ്ങളിലെ വിമർശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ മേഖലയിലെ ആധിപത്യം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Ola Lays Off Over 1000 Employees
Published: 03 Mar 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented