
ന്യൂഡൽഹി: ഒഡീഷയില്‍ മലയാളികളായ ക്രിസ്ത്യന്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ഇവര്‍ രാത്രി എട്ടുമണിക്ക് ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. പുരോഹിതരെയും കന്യാസ്ത്രീകളെയും എഴുപതോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി.
പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയുംചെയ്തു. ഇവരുടെ മൊബൈല്‍ഫോണുകളും തട്ടിയെടുത്തു. അരമണിക്കൂറിന് ശേഷം പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. അതേസമയം, ഇവരുടെ ഫോണുകള്‍ ഇതുവരെ തിരികെകിട്ടിയിട്ടില്ല. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.
Content Highlights: Christian priests and nuns were attacked by Bajrang Dal members in Odisha over alleged conversion.
Published: 07 Aug 2025, 09:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented