
ഭുവനേശ്വര്‍: ചാരപ്രവര്‍ത്തിന് ഉപയോഗിച്ചു എന്നു കരുതുന്ന പ്രാവിനെ കസ്റ്റഡിയിലെടുത്ത് ഒഡിഷ പോലീസ്. ജഗല്‍സിങ്പുരിലെ മത്സ്യബന്ധന ബോട്ടില്‍നിന്നാണ് പ്രാവിനെ പിടികൂടിയത്. പ്രാവിന്റെ കാലുകളില്‍നിന്ന് ചെറുക്യാമറകളും ചിപ്പും കണ്ടെത്തി. ചിറകില്‍ പരിചിതമല്ലാത്ത ഭാഷയില്‍ ചില എഴുത്തുകളുമുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍വെച്ചു കിട്ടിയ പ്രാവിന്റെ കാലില്‍ ചിപ്പും സ്‌പൈ ക്യാമറയും ഘടിപ്പിച്ചതായി കണ്ടെത്തി. കൂടാതെ പ്രാവിന്റെ ചിറകില്‍ പരിചിതമല്ലാത്ത ഭാഷയില്‍ ചില എഴുത്തുമുണ്ട്. ഒഡിയ ഭാഷയിലുള്ളതോ മത്സ്യബന്ധനക്കാര്‍ക്ക് പരിചയമുള്ള മറ്റേതെങ്കിലും പ്രാദേശിക ഭാഷയിലുള്ളതോ അല്ല ആ എഴുത്ത്. ഇതോടെ സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ പ്രാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
സൈബര്‍ വിദഗ്ധരെ സമീപിച്ച് ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്തുകയാണ് പോലീസ്. പ്രാവിനെ വിദഗ്ധ മൃഗഡോക്ടറെക്കൊണ്ടും പരിശോധിക്കും. പാക് അതിര്‍ത്തിപ്രദേശങ്ങളായ പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് നേരത്തേയും ഇത്തരത്തില്‍ നിരവധി പ്രാവുകളെ ലഭിച്ചിരുന്നു.
Content Highlights: odisha fishermen catch spy pigeon fitted with camera, chip on its leg
Published: 09 Mar 2023, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented