
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി ബിലാസ്പുർ എൻഐഎ കോടതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയ കോടതി ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യഹർജി പരിഗണിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി.
സ്വഭാവിക നടപടികളുടെ ഭാഗമായിട്ടാണ് കേസ് ഡയറി ആവശ്യപ്പെട്ടിരിക്കുന്നത്. എൻഐഎ കോടതിയുടെ പരിധിയിൽ വരുന്നതാണോ കേസ്, ജാമ്യം അനുവദിക്കാൻ സാധിക്കുമോ മുതലായ വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടതിനാണ് കേസ് ഡയറി പരിശോധിക്കുന്നത്.
അതേസമയം, കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ നിന്നുള്ള എംപിമാരെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകൾക്ക് എതിരായ കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരോട് പറഞ്ഞു. എൻഐഎ കോടതിയിൽനിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഢ് സർക്കാർ തന്നെ നൽകുമെന്നും അമിത് ഷാ എംപിമാർക്ക് ഉറപ്പ് നൽകി.
മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് എൻഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ കേസെടുക്കാൻ എൻഐഎ ഡയറക്ടർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എൻഐഎയ്ക്ക് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
Content Highlights: Court directs public prosecutor to present case diary before considering bail for nuns arrest
Published: 01 Aug 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented