
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍.
കേരളത്തില്‍ നിന്നുള്ള ഗൗരിശങ്കര്‍ എസ് പതിനേഴാം റാങ്കും വൈഷണ ജയവര്ധനന് 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി.
neet.nta.nic.in, എന്ന വെബ്സൈറ്റില്‍ ഫലം അറിയാം.
സെപ്തംബര്‍ 12നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
Published: 01 Nov 2021, 11:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented