
ന്യൂഡല്‍ഹി: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപുറമേ, ബ്രിട്ടന്റെ രഹസ്യാന്വേഷണ എജന്‍സികളായ ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും (എംഐ6) ദി യുകെ സെക്യൂരിറ്റി സര്‍വീസും (എംഐ5) ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഇടപെട്ടതിനെക്കുറിച്ചാണ് പ്രധാന വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇടപെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡീ ക്ലാസിഫൈ ചെയ്ത രേഖകളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ലണ്ടനിലെ കിങ്‌സ് കോളേജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ് ഹാളിന്റെ രഹസ്യ ഇടപെടലുകളെക്കുറിച്ച് ഡീക്ലാസിഫൈചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
'ദി ഇന്ത്യന്‍ എക്സ്പ്രസ്' പത്രത്തിലെഴുതിയ ലേഖനത്തിലാണ് പോള്‍ മക്ഗാര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ലണ്ടനിലെ യുണൈറ്റഡ് കിങ്ഡം നാഷണല്‍ ആര്‍ക്കൈവ്സ് അടുത്തകാലത്ത് പുറത്തുവിട്ട േെറക്കാഡുകളിലെ ബ്രിട്ടീഷ് കാബിനറ്റ് സീരീസില്‍ 'കമ്യൂണിസം ഇന്‍ ഇന്ത്യ' എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ഈ വിവരങ്ങള്‍.
ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ 1957-ലാണ് ബാലറ്റിലൂടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്.
യുഎസിനെയും ബ്രിട്ടനെയും ഒരുപോലെ സംഭ്രമിപ്പിച്ച വഴിത്തിരിവായിരുന്നു ഇത്. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്നത്തെ പ്രസിഡന്റ് ഐസന്‍ഹോവറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം എല്ലാശ്രമങ്ങളും ആരംഭിച്ചുവെന്ന് ലേഖനത്തില്‍ പറയുന്നു. രഹസ്യ ഓപ്പേറേഷന് സിഐഎയ്ക്ക് നിര്‍ദേശം നല്‍കി.
കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഏതുരീതിയില്‍ തകര്‍ക്കണമെന്നതില്‍ കോണ്‍ഗ്രസിനോ കേന്ദ്രഭരണകൂടത്തിനോ പ്രായോഗികമായ പദ്ധതിയില്ലെന്ന് മനസ്സിലാക്കിയതോടെ സിഐഎ കളത്തിലിറങ്ങുകയായിരുന്നു. ഇതിനായി കേരളത്തില്‍ ആളും പണവും ഇറക്കിയെന്ന് പോള്‍ മക്ഗാര്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ വഴിയും മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയന്‍ നേതാവുവഴിയും സിഐഎ ശ്രമംനടത്തിയതായും ലേഖനത്തില്‍ പറയുന്നു.
ഇതിനൊപ്പം ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികളായ എംഐ6, എംഐ5 എന്നിവയും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ രഹസ്യനീക്കങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഇതിനായി ബ്രിട്ടീഷ് സര്‍ക്കാരും ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സികളും നടത്തിയ ശ്രമങ്ങളെക്കുറിച്ച് ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റുകളെ സോവിയറ്റ് യൂണിയന്‍ സഹായിച്ചിരുന്നെന്നും തങ്ങളുടെ പ്രവര്‍ത്തനം പ്രതിരോധപരമാണെന്നുമാണ് അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവര്‍ അവരുടെ നീക്കങ്ങള്‍ക്ക് ന്യായീകരണമായി പറഞ്ഞിരുന്നതെന്നും പോള്‍ മക്ഗാര്‍ പറയുന്നു.
Content Highlights: not only cia bristish intelligence agencies also intervened against kerala first communist ministry
Published: 15 Aug 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented