ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ വിമർശനം രൂക്ഷമാകുന്നു. ചോദ്യക്കടലാസ്‌ ചോർന്നപ്പോൾ‌ ആദ്യം വേദനയുണ്ടായെങ്കിലും പിന്നീട് പരീക്ഷ നടത്തിയപ്പോൾ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടതായി നിർമലാ സീതാരാമൻ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

To advertise here,

പുനഃപരീക്ഷകളുടെ വേഗത്തിലുള്ള നടത്തിപ്പും സമയബദ്ധമായ ഫലപ്രഖ്യാപനവും വിദ്യാർഥികളെ മുന്നോട്ടുപോകാൻ അനുവദിച്ചുവെന്നും സീതാരാമൻ അഭിപ്രായപ്പെട്ടു. ചോദ്യക്കടലാസ്‌ ചോർന്നത് ചില വിദ്യാർഥികൾക്ക് ഗുണകരമായി മാറിയെന്ന രീതിയിലാണ് പ്രസ്താവനനടത്തിയെന്നാണ് ആരോപണം. ഈ പ്രസ്താവന രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ-വിദ്യാർഥി പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.