മുംബൈ: റെയില്‍വേ സേവനങ്ങളെ കുറിച്ച് ടിവി ചാനല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതാണ്  കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര സ്റ്റേഷനില്‍ ഒത്തുചേരാന്‍ ഇടയാക്കിയതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക്ക്. ചാനല്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

To advertise here,

"വാര്‍ത്ത ഉച്ചയ്ക്കു ശേഷമാണ് ഫ്‌ളാഷ് ആയത്. ആ വാര്‍ത്ത കണ്ടിട്ടാണ് പലരും തീവണ്ടി കയറാന്‍ സ്റ്റേഷനിലെത്തിയെന്നതിന് സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്ര സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ താമസവും ഭക്ഷണവും എല്ലാം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ മോദി സര്‍ക്കാരാണ് ഇത്തരക്കരായ ആളുകളുടെ പ്രശ്‌നത്തിന് കൃത്യമായ നയരേഖയുമായി എത്തേണ്ടത്", മാലിക് പറഞ്ഞു.

പ്രത്യേക തീവണ്ടികള്‍ വഴിയോ ബസ്സുകള്‍ വഴിയോ ഉള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടവാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights: News on TV channel is the reason for migrant gathering at Bandra station, Mumbai