ചെന്നൈ: രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ അഞ്ച് തീവണ്ടികൾ തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.
മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് (16622) ശനിയാഴ്ചകളിലും രാമേശ്വരം-മംഗളൂരു എക്‌സ്പ്രസ് (16621) ഞായറാഴ്ചകളിലും സർവീസ് നടത്തും. ശനിയാഴ്ച രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 10.50-ന് രാമേശ്വരത്തെത്തും. ഞായറാഴ്ചകളിൽ വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും.
രാമനാഥപുരം, പരമകുടി, മാനമധുര, മധുര, ദിണ്ടിക്കൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, നാല് ത്രീ ടിയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയുണ്ടാകും.
തിരുനെൽവേലിയിൽനിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് (16708) പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരുവിലെത്തും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് തിരിക്കുന്ന തീവണ്ടി (16707) പിറ്റേന്ന് രാവിലെ 7.45-ന് തിരുനെൽവേലിയിലെത്തും. കോവിൽപ്പെട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, കൊല്ലങ്കോട്, പാലക്കാട് ടൗൺ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു ടു ടിയർ കോച്ച്, ഒരു ത്രീ ടിയർ കോച്ച്, രണ്ട് ടു ടിയർ ഇക്കോണമി കോച്ചുകൾ, മൂന്ന് സ്ലീപ്പർ കോച്ചുകൾ, ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയുണ്ടാകും.
Content Highlights: PM Modi inaugurated five new train services in Trichy., Details on Rameswaram-Mangaluru weekly express schedule and stops., Details on Tirunelveli-Mangaluru express timings and route., Comprehensive breakdown of coach compositions for both new services.
Published: 12 Mar 2026, 02:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented