
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാള്‍. ആദ്യമായാണ് നേപ്പാളില്‍നിന്ന് ഇന്ത്യ സിമന്റ് ഇറക്കുമതി ചെയ്യുന്നത്. പല്പ സിമന്റ് ഇന്ഡസ്ട്രീസില് നിന്നുള്ളതാന്സെന് ബ്രാന്‍ഡാണ് ഇന്ത്യയിലെത്തുന്നത്.കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നവല്‍പരസി ജില്ലയില്‍ പല്പ സിമന്റ് ഇന്‍ഡസ്ട്രീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ആദ്യദിനത്തില്‍ 3000 ചാക്ക് സിമന്റ് ഇന്ത്യയിലേക്ക് അയച്ചതായും ദിനംപ്രതിയുള്ള ആവശ്യകത അനുസരിച്ച് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുമെന്നും പല്പ സിമന്റ് ഇന്‍ഡസ്ട്രീസ് പിആര്‍ഒ ജീവന് നിരുവാല അറിയിച്ചു. നേപ്പാളില്‍ നിന്നുള്ള അസംസ്കൃതവസ്തുക്കള്‍ ഉപയോഗപ്പെടുത്തി സിമന്റ് നിര്‍മിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതി തീരുവയില്‍ എട്ട് ശതമാനം കിഴിവ് നല്‍കുമെന്ന് വാര്‍ഷികബജറ്റില്‍ നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സിമന്റ് നിര്‍മാണത്തില്‍ നേപ്പാള്‍ സ്വയംപര്യാപ്തത നേടിയതിനെ വ്യവസായ പ്രമുഖര്‍ സ്വാഗതം ചെയ്തു. ഏകദേശം അമ്പതോളം സിമന്റ് നിര്മാണകമ്പനികളാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പല്പ ഉള്‍പ്പെടെ 15 കമ്പനികള്‍ സിമന്റും ക്ലിങ്കറും നിര്‍മിക്കുന്നുണ്ട്.
22 മില്യണ്‍ ടണ്‍ സിമന്റാണ് നേപ്പാളിന്റെ ഉത്പാദനക്ഷമത. നേപ്പാളില്‍ നിന്നുള്ള സിമന്റിന് വിലയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.സിമന്റിന്റെ കയറ്റുമതിയിലൂടെ നേപ്പാളിന് ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ 15 ശതമാനം കുറവുണ്ടാകുമെന്ന് പല്പ സിമന്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ദിനംപ്രതി 1,800 ടണ്‍ സിമന്റും 800 ടണ്‍ ക്ലിങ്കറുമാണ് പല്പ സിമന്റ് ഉത്പാദിപ്പിക്കുന്നത്.കമ്പനിയുടെ ഉത്പാദനക്ഷമത 3,000 ടണ്ണാണ്.
Content Highlights: Nepal, Cement export, over 3,000 sacks of cement, India
Published: 10 Jul 2022, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented