ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനുമാണ് ഇത് സംബന്ധിച്ച് സമയവും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,