വനിതകൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ ധാർമികവും ഉത്തരവാദിത്തപരവുമായ റിപ്പോർട്ടിങ് നടത്തേണ്ടതിന്റെ പ്രാധാന്യം ശിൽപശാലയിൽ വിശദീകരിച്ചു.

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. മാർച്ച് 20, 21 തീയതികളിൽ ചാണക്യപുരിയിലെ സുഷമ സ്വരാജ്ഭവനിലായിരുന്നു പരിപാടി. വനിതകൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ ധാർമികവും ഉത്തരവാദിത്തപരവുമായ റിപ്പോർട്ടിങ് നടത്തേണ്ടതിന്റെ പ്രാധാന്യം ശിൽപശാലയിൽ വിശദീകരിച്ചു.
രാജ്യത്ത ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖ പത്രപ്രവർത്തകർ, റിപ്പോർട്ടർമാർ, എഡിറ്റർമാർ, ഡിജിറ്റൽ കണ്ടന്റ് വിദഗ്ധർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹാത്കർ ശിൽപശാല ഉദ്ഘാടനം ചെയ്തു. നിയമ വിദഗ്ധരോടും മുതിർന്ന മാധ്യമപ്രവർത്തകരും പരിപാടിയിൽ ക്ലാസ്സുകൾ നയിച്ചു.
സ്ത്രീകളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ അവരുടെ അന്തസ്സും ബഹുമാനവും സ്വകാര്യതയ്ക്കുള്ള അവകാശവും കാത്തുസൂക്ഷിക്കുന്ന തരത്തിലായിരിക്കണം. സെൻസേഷണലിസം, ഉത്തരവാദിത്തമില്ലാത്ത റിപ്പോർട്ടിംഗ്, ഇരകളുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് വനിതാ കമ്മീഷൻ മാധ്യമപ്രവർത്തകരോട് പ്രത്യേകം അഭ്യർത്ഥിച്ചു.
ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവർത്തകർക്ക് സ്ത്രീകളെയും ലിംഗനീതിയെയും കുറിച്ചുള്ള റിപ്പോർട്ടിംഗിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യാൻ ഒരു പൊതുവേദി നൽകുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. അഭിപ്രായം രൂപീകരിക്കുന്നതിലും സാമൂഹിക അവബോധം വർധിപ്പിക്കുന്നതിലും ജനാധിപത്യത്തിൽ ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും മാധ്യമങ്ങളുടെ പ്രധാന പങ്കും ശിൽപശാലയിൽ അടിവരയിട്ടു.
Content Highlights: Emphasis on ethical and responsible reporting regarding women's issues., Guidelines against sensationalism and protecting victim privacy., Workshop attended by journalists, editors, and digital content experts nationwide., Focus on upholding constitutional values and social awareness through media.
Published: 24 Mar 2026, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented