ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ. മൂന്നുവർഷമാണ് കാലാവധി.

To advertise here,

ഗുരുവായൂർ സ്വദേശിയായ നിവേദിത ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016-ൽ ഗുരുവായൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2021-ൽ സീറ്റ് ലഭിച്ചെങ്കിലും നാമനിർദേശ പത്രിക തള്ളിപ്പോയതിനാൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് മത്സരിച്ചിരുന്നു.

നിവേദിത സുബ്രഹ്‌മണ്യത്തിന് പുറമേ ഉത്തർപ്രദേശിൽനിന്നുള്ള അർച്ചന മിശ്രയെയും വനിതാകമ്മീഷൻ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.