മുംബൈ: മഹാത്മാഗാന്ധി കൊലക്കേസിലെ പ്രതി നാഥുറാം ഗോഡ്‌സെ സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്ന് വിനായക് സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ. വലതുപക്ഷ സൈദ്ധാന്തികനായ വിനായക് സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെപേരിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലെ വിചാരണവേളയിലാണ് സത്യകിയുടെ വെളിപ്പെടുത്തൽ.

To advertise here,

ലണ്ടനിലെ ഒരു പ്രസംഗത്തിൽ രാഹുൽ ഗാന്ധി തന്റെ മുത്തച്ഛനായ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സത്യകിയുടെ കേസ്. ഇതിലെ വാദമാണ് പുണെയിലെ പ്രത്യേക കോടതിയിൽ നടന്നുവരുന്നത്. തന്റെ അമ്മയുടെ പിതാവായ ഗോപാൽറാവു ഗോഡ്‌സെയും വിനായക് സവർക്കറും പ്രസ്തുത കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നെന്നും സത്യകി പറഞ്ഞു.

ഗാന്ധിജിയെ വെടിവെച്ച നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ മകളാണ് തന്റെ അമ്മ. ഗോഡ്‌സെയും വിനായക് സവർക്കറും ബന്ധുക്കളായിരുന്നു. ഗോപാൽ ഗോഡ്‌സെയും സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്നും സത്യകി സവർക്കർ പറഞ്ഞു.