ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍ തുടരും. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും തുടരും. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും. കഴിഞ്ഞ സര്‍ക്കാരിലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കും അതേ വകുപ്പുകള്‍ തന്നെയാണ് ഇത്തവണയും.

To advertise here,

നിര്‍മലാ സീതാരാമന് ഇത്തവണയും ധനകാര്യ വകുപ്പ് ലഭിച്ചു. അശ്വിനി വൈഷ്ണവും പഴയ വകുപ്പായ റെയില്‍വേയില്‍ തന്നെ തുടരും. ഇതിന് പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ആരോഗ്യവകുപ്പ് മന്ത്രി. 

മറ്റ് മന്ത്രിമാരും വകുപ്പുകളും

ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർവകുപ്പുകൾ
1രാജ്നാഥ് സിങ്പ്രതിരോധം
2അമിത് ഷാആഭ്യന്തരം, സഹകരണം
3നിതിൻ ഗഡ്കരിഗതാഗതം
4ജെ.പി. നഡ്ഡആരോഗ്യം
5ശിവരാജ് സിങ് ചൗഹാൻകൃഷി
6നിർമല സിതാരാമൻധനകാര്യം
7സുബ്രഹ്മണ്യം ജയ്ശങ്കർവിദേശകാര്യം
8മനോഹർ ലാൽ ഖട്ടർഭവന നിർമ്മാണം
9എച്ച്.ഡി. കുമാരസ്വാമിവൻകിട വ്യവസായം, സ്റ്റീൽ
10പിയൂഷ് ഗോയൽവാണിജ്യവ്യവസായം
11ധർമ്മേന്ദ്ര പ്രധാൻവിദ്യാഭ്യാസം
12ജിതിൻ രാം മാഞ്ചിചെറുകിട വ്യവസായം
13ലാലൻ സിങ്പഞ്ചായത്തിരാജ്, മത്സ്യബന്ധനം, മൃഗ സംരക്ഷണം
14സർബാനന്ദ സൊനോവാൾതുറമുഖം, ഷിപ്പിങ്
15വിരേന്ദ്ര കുമാർസാമൂഹ്യനീതി, ശാക്തീകരണം
16കിഞ്ചരപ്പു രാം മോഹൻ നായിഡുവ്യോമയാനം
17പ്രഹ്ലാദ് ജോഷിഭക്ഷ്യവകുപ്പ്
18ജുവൽ ഓറംആദിവാസി ക്ഷേമം
19ഗിരിരാജ് സിങ്ടെക്സറ്റൈൽസ്
20അശ്വിനി വൈഷ്ണവ്റെയിൽവേ, ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിങ്, ഐ.ടി, ഇലക്ട്രോണിക്സ്
21ജ്യോതിരാദിത്യ സിന്ധ്യടെലികോം, വടക്കു കിഴക്കൻ മേഖലാ വികസനം
22ഭുപേന്ദ്ര യാദവ്പരിസ്ഥിതി
23ഗജേന്ദ്ര സിങ് ഷെഖാവത്സാംസ്കാരിക, ടൂറിസം വകുപ്പ്
24അന്നപുർണ ദേവിവനിതാ -ശിശുക്ഷേമം
25കിരൺ റിജിജുപാർലമെന്ററി കാര്യം
26ഹർദിപ് സിങ് പുരിപെട്രോളിയം
27മൻസുഖ് മാണ്ഡവ്യതൊഴില്‍, യുവജനകാര്യം,കായികം
28ജി കിഷൻ റെഡ്ഡികൽക്കരി, ഖനി
29ചിരാഗ് പാസ്വാൻഭക്ഷ്യസംസ്‌കരണ വ്യവസായം
സ്വതന്ത്ര സഹമന്ത്രിസ്ഥാനം
30സി.ആർ. പാട്ടീൽജലവിഭവം
31റാവു ഇന്ദ്രജിത് സിങ്സ്ഥിതിവിവര പദ്ധതി നിർവഹണം, ആസൂത്രണം, സാംസ്കാരികം
32ജിതേന്ദ്ര സിങ്പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല
33അർജുൻ റാം മേഘ്വാൾനിയമം, നീതി (സ്വതന്ത്ര ചുമതല), പാർലമെന്ററികാര്യ സഹമന്ത്രി
34പ്രതാപ്റാവു ഗൺപത്രാവു ജാധവ്ആയുഷ്, ആരോഗ്യം, കുടുംബ ക്ഷേമം
സഹമന്ത്രി സ്ഥാനം
35ജയന്ദ് ചൗധരിനൈപുണ്യവികസനം, സംരഭകത്വം, വിദ്യാഭ്യാസം
36ജിതിൻ പ്രസാദവാണിജ്യ വ്യവസായം, ഐ.ടി., ഇലക്ട്രോണിക്സ്
37ശ്രിപദ യെസോ നായ്ക്ഊർജ്ജം, പാരമ്പര്യേതര ഊർജ്ജം
38പങ്കജ് ചൗധരിധനകാര്യം
39ക്രിഷൻ പൽസഹകരണം
40അത്താവാലെ രാംദാസ് ബന്ധുസാമൂഹികനീതി, ശാക്തീകരണം
41രാം നാഥ് താക്കൂർകാർഷികം, കർഷക ക്ഷേമം
42നിത്യാനന്ദ റായ്ആഭ്യന്തരം
43അനുപ്രിയ സിങ് പട്ടേൽആരോഗ്യ കുടുംബക്ഷേമം, രാസവസ്തു രാസവളം
44വി സോമണ്ണജലവിഭവം, റെയിൽവേ
45ചന്ദ്ര ശേഖർ പെമ്മസനിഗ്രാമവികസനം
46എസ്.പി. സിങ് ബഘേൽമത്സ്യബന്ധനം, മൃഗസരംക്ഷണം, പഞ്ചായത്ത് രാജ്
47ശോഭാ കരന്തലജെചെറുകിട വ്യവസായം, തൊഴിൽ
48കിർതി വർധൻ സിങ്പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വിദേശകാര്യം
49ബിഎൽ വർമഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം, സാമൂഹികനീതിയും ശാക്തീകരണവും
50ശന്തനു താക്കൂർതുറമുഖം, ഷിപ്പിങ്, ജലഗതാഗതം
51സുരേഷ് ഗോപിപെട്രോളിയം, പ്രകൃതിവാതകം, ടൂറിസം
52എൽ. മുരുകൻപാർലമെന്ററികാര്യം, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ്
53അജയ് തംതഗതാഗതം
54ബണ്ഡി സഞ്ജയ് കുമാർആഭ്യന്തരം
55കമലേഷ് പാസ്വാൻഗ്രാമവികസനം
56ഭഗീരഥ് ചൗധരികാർഷികം, കർഷക ക്ഷേമം
57സുതിഷ് ചന്ദ്ര ദുബെകൽക്കരി, ഖനനം
58സഞ്ജയ് സേത്ആഭ്യന്തരം
59രവ്നീത് സിങ് ബിട്ടുറെയിൽവേ
60ദുർഗ ദാസ് ഉയ്കെആദിവാസി ക്ഷേമം
61രകേഷ് നിഖിൽ ഖദ്സെകായികം, യുവജനക്ഷേമം
62സുകന്ത മജുംദാർവിദ്യാഭ്യാസം, നോർത്ത് ഈസ്റ്റ് മേഖലകളിലെ വികസനം
63സാവിത്രി താക്കൂർവനിതാ- ശിശു ക്ഷേമം
64തോകാൻ സഹുഭവന, നഗരകാര്യം
65രാംജ് ഭൂഷൺ ചൗധരിജലവിഭവം
66ഭൂപതി രാജു ശ്രീനിവാസ വർമസ്റ്റീൽ, വൻകിടവ്യവസായം.
67ഹർഷ് മൽഹോത്രഗതാഗതം, കോർപ്പറേറ്റ് കാര്യം
68നിമുബെൻ ബാംബാനിയഭക്ഷ്യവിതരണം, ഉപഭോക്തൃകാര്യം
69മുളിധർ മോഹോൽസകരണം, വ്യോമയാനം
70ജോർജ് കുര്യൻന്യൂനപക്ഷം, മൃഗസംരക്ഷണം, ഫിഷറീസ്
71പബിത്ര മാർഗരീറ്റവിദേശകാര്യം, ടെക്സ്റ്റൈൽസ്