
കൊൽക്കത്ത: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ കുട്ടികളുമായി പന്തുതട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച സിക്കിമിലെ ഗാങ്‌ടോക്കിലാണ് മോദി കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുമുണ്ട്.
പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട പ്രചാരണത്തിലാണ് മോദി. ഒന്നാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23 ന് നടന്നു. രണ്ടാം ഘട്ടം ഏപ്രിൽ 29 നാണ് നടക്കുന്നത്. 142 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. ആ പ്രചാരണത്തിരക്കിനിടെയാണ് മോദി ഇടവേളയെടുത്ത് കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചത്. ബംഗാളിന് പകരം സിക്കിമാണ് മോദി ഇതിനായി തിരഞ്ഞെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കൗമാരതാരങ്ങൾക്കൊപ്പം വാംഅപ്പ് ചെയ്യുന്നതും ഡ്രിബ്ബിൾ ചെയ്യുന്നതും പന്ത് വലയിലാക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബംഗാളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ഒട്ടേറെപ്പേരെത്തി. സിക്കിമിലാണ് കളിക്കുന്നതെങ്കിലും ബംഗാളിലാണ് സ്‌കോർ ചെയ്യുന്നതെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്.
അതേസമയം ബംഗാളിൽ വിജയിക്കുമെന്ന് നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മാനസികാവസ്ഥ വിജയസൂചന നൽകുന്നുണ്ടെന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി ഇനി തിരിച്ചെത്താമെന്നുമാണ് പ്രധാനമന്ത്രി അടുത്തിടെ പ്രതികരിച്ചത്. എന്റെ ഉത്തരവാദിത്വം പശ്ചിമ ബംഗാളിനെ സേവിക്കുക, സംരക്ഷിക്കുക, രക്ഷിക്കുക എന്നതാണ്, ഒഡിഷയ്ക്കും ബിഹാറിനുംശേഷം, താമര ഇത്തവണ പശ്ചിമബംഗാളിലും വിരിയും - മോദി പറഞ്ഞു.
Content Highlights: PM Modi engaged in a football match with children in Gangtok, Sikkim., The event occurred amidst the high-stakes West Bengal election campaign., West Bengal's second phase of voting is scheduled for April 29, 2026., Modi expressed strong confidence in the BJP's victory in West Bengal., The Prime Minister reiterated his commitment to serve and protect West Bengal.
Published: 28 Apr 2026, 02:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented