മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കെതിരേ മുംബൈ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നാണ് കേസ്.
സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയില്‍ എന്‍എം ജോഷി മാര്‍ഗ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ആക്റ്റ് സെക്ഷന്‍ 3(1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന് നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
മുംബൈ പോലീസിനെയും അതിന്റെ തലവന്‍ പരം ബിര്‍ സിംഗിനെയും മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് ചാനലും അതിലെ ജീവനക്കാരും വ്യാഴാഴ്ച ചില റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതായി ശശികാന്ത് പവാര്‍ പരാതിയില്‍ ആരോപിച്ചു.
മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്കെതിരെ കലാപത്തിന്റെ വക്കിലാണെന്നാണ റിപ്പോര്‍ട്ടാണ് കേസിനാധാരം. ഉദ്യോഗസ്ഥര്‍ പോലീസ് തലവന്റെ ഉത്തരവുകള്‍ അവഗണിക്കുകയാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നഗരത്തിലെ പോലീസ് സേനയുടെ പ്രതിച്ഛായയെ നശിപ്പിച്ചു എന്നാണ് ആരോപണം.
Content Highlights: Mumbai Police books entire editorial team of Republic TV network for defamation
Published: 24 Oct 2020, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented