ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. നിലവിലുള്ള അണക്കെട്ട് വളരെ ശക്തമാണെന്ന് സുപ്രീം കോടതിയുടെ പല സമിതികൾ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഈ കാര്യത്തിൽ യാതൊന്നും മാറ്റി ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

To advertise here,

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനംചെയ്തു.

പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിനുതന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിലൂന്നിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

അതേസമയം, വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് തമിഴ്നാടും അറിയിച്ചു. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നതാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം. ജലനിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യോഗത്തിൽ പറഞ്ഞു.