
മൊഹാലി: ഛത്തീസ്ഗഡ് വിമാനത്താവളത്തില്‍ കങ്കണാ റണൗട്ടിന് മര്‍ദനമേറ്റ സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കയ്യേറ്റത്തിന് കേസെടുത്ത് മൊഹാലി ജില്ലാ പോലീസ്. നടിയും മാണ്ഡിയിലെ ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണാ റണൗട്ടിനെ കയ്യേറ്റം ചെയ്തു എന്ന് കാണിച്ചാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുല്‍വിന്ദര്‍ കൗറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ഐപിസി സെക്ഷനിലെ 323 (കയ്യേറ്റം), 341 (സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കല്‍) എന്നീ വകുപ്പുകളാണ് കൗറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് സംഭവവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനാണ് വ്യാഴാഴ്ച കങ്കണ മൊഹാലി വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെവെച്ച് സുരക്ഷാപരിശോധനയ്ക്കായി കാത്തുനില്‍ക്കുമ്പോഴാണ് കൗര്‍ തന്നെ ആക്രമിച്ചതെന്നും മര്‍ദിച്ചതെന്നും കങ്കണ ആരോപിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ സിഐഎസ്എഫ് കൗറിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതിനുപിന്നാലെ സംഭവത്തെക്കുറിച്ച് ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയിലാണ് സംഭവം നടന്നത്. അതുകൊണ്ടുതന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നുകാണിച്ചാണ് സിഐഎസ്എഫ് അധികൃതര്‍ ലോക്കല്‍ പോലീസിന് പരാതി നല്‍കിയത്.
Content Highlights: mohali police fir against cisf woman officer in kangana ranaut slap incident
Published: 07 Jun 2024, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented