ചെന്നൈ: മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഡി.എം.കെയുടെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുമായി ഡി.എം.കെ കൈകോർക്കാൻ ഒരുങ്ങുന്നുവെന്ന ടി.വി.കെയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. വനിതാ സംവരണവുമായി ബന്ധിപ്പിച്ച് കേന്ദ്രം അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനെ ഡി.എം.കെ പിന്തുണച്ചേക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിയ അദ്ദേഹം, രണ്ടു പ്രധാന ആവശ്യങ്ങളിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
ലോക്സഭയിൽ സംസ്ഥാനത്തിനുള്ള നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം മണ്ഡലങ്ങളുടെ ആകെ എണ്ണം കൂട്ടിയാലും കുറയ്ക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇതിനുപുറമേ, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള പാർലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളിലും ഡി.എം.കെ ഉറച്ചുനിൽക്കുന്നുവെന്നും നിലപാടിൽ മാറ്റത്തിനോ വിട്ടുവീഴ്ചയ്‌ക്കോ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 30 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മണ്ഡല പുനർനിർണ്ണയ വിഷയം വീണ്ടും ചർച്ചയാകുന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി എൻ.ഡി.എ സർക്കാർ ഈ ബിൽ വീണ്ടും കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ഇത് പാസാകുന്നതോടെ ലോക്സഭയിലെ പരമാവധി അംഗബലം 850 ആയി ഉയരും.
Published: 27 Nov 2026, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented