ന്യൂഡൽഹി: നവംബർ 30 മുതൽ ഡിസംബർ മൂന്നാം തീയതി വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സമ്മേളനം നവംബർ മുപ്പതിനും രാജ്യസഭയുടെ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും. ഡിസംബർ മൂന്നിന് ഇരുസഭകളുടെയും സമ്മേളനം അവസാനിക്കും.
അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ചചെയ്യാനും നടപടികൾ പൂർത്തിയാക്കാനും സഭാസമ്മേളനം വിളിച്ചുചേർക്കാൻ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് റിജിജുവിന്റെ സാമൂഹികമാധ്യമക്കുറിപ്പിലുണ്ട്. എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നിരുന്നാലും മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ്, അവരുടെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് വിളിച്ചുചേർത്തിട്ടുണ്ട്.
Content Highlights: Parliament special session scheduled from November 30 to December 3., Lok Sabha session on November 30 and Rajya Sabha session on December 2., Expected discussions include the delimitation bill and women's reservation., Congress calls for a parliamentary strategy group meeting.
Published: 26 Nov 2026, 08:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented