ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് വൻ തിരിച്ചടി. കൊളത്തൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലത്തിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് നൽകിയ റിട്ട് പെറ്റീഷൻ ഡൽഹി ഹൈക്കോടതി തള്ളി. നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് സ്റ്റാലിന്റെ റിട്ട് പെറ്റീഷൻ തള്ളിയത്.

To advertise here,

സ്റ്റാലിന്റെ കോട്ടയായിരുന്ന കൊളത്തൂരിൽ, ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയം നേരിട്ടിരുന്നു. ടിവികെയുടെ വി.എസ്. ബാബുവിനോടായിരുന്നു ഏകദേശം എട്ടായിരം വോട്ടുകൾക്ക് പരാജയപ്പെട്ടത്. തുടർന്നാണ് കൊളത്തൂരിലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥിയുടെ വിജയം ചോദ്യംചെയ്യേണ്ടത് ഇലക്ഷൻ പെറ്റീഷനിലൂടെയാണെന്നും അല്ലാതെ റിട്ട് പെറ്റീഷനിലൂടെയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണ് കോടതി സ്റ്റാലിന്റെ ഹർജി തള്ളിയത്.

കൊളത്തൂരിൽനിന്ന് മൂന്നുവട്ടം ജയിച്ചിട്ടുള്ള സ്റ്റാലിന്റെ പരാജയം തമിഴ്‌നാടുരാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചിരുന്നു. 74,202 വോട്ട് സ്റ്റാലിൻ നേടിയപ്പോൾ 82,997 വോട്ടാണ് ബാബുവിന് ലഭിച്ചത്.