ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടി രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജെയിംസ് പട്ടേരില്‍ ബുധനാഴ്ച അഭിഷിക്തനാകും. സെയ്ന്റ് ലോറന്‍സ് കത്തീഡ്രലില്‍ രാവിലെ 8.45-ന് നടക്കുന്ന ചടങ്ങില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബെല്‍ത്തങ്ങാടി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ സഹകാര്‍മികരാകും.
തുടര്‍ന്ന് മാര്‍ ജെയിംസ് പട്ടേരിലിനെ അനുമോദിക്കാനും സ്ഥാനമൊഴിയുന്ന മാര്‍ ലോറന്‍സ് മുക്കുഴിയെ ആദരിക്കാനുമായി നടക്കുന്ന ചടങ്ങ് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
Content Highlights: Join the historic ordination of Mar James Patteril as the second Bishop of Belthangady Diocese at St. Lawrence Cathedral. Witness the ceremony led by Major Archbishop Raphael Thattil.
Published: 05 Nov 2025, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented