
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ നിയമ ബിരുദ കോഴ്‌സിന്റെ സിലബസില്‍ മനുസ്മൃതി ഉള്‍പെടുത്താന്‍ നടപടി തുടങ്ങി. ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാന്‍ സര്‍വകലാശാല നീക്കം ആരംഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ചേരുന്ന സര്‍വകലാശാലയുടെ അക്കാദമിക്ക് കൗണ്‍സില്‍ യോഗം മനുസ്മൃതി സിലബസില്‍ ഉള്‍കൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനില്‍ മനുസ്മൃതി പാഠ്യ വിഷയത്തിന്റെ ഭാഗമാകും.
എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ സിലബസില്‍ ആണ് മനുസ്മൃതി ഉള്‍പെടുത്താന്‍ പോകുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശ അക്കാഡമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 2020 ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. അതേസമയം നീക്കത്തിനെതിരെ അധ്യാപകര്‍ ഉള്‍പ്പടെ രംഗത്ത് എത്തിയിട്ടുണ്ട്.
Content Highlights: manusmriti in delhi university law students syllabus decision on friday
Published: 11 Jul 2024, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented