ന്യൂഡല്‍ഹി: മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ലോക്സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പ്രമേയമവതരിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള 
പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. 

To advertise here,

ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിച്ചത്. 

ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ തുടക്കമിട്ടു. മണിപ്പുരിന്റെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും തരൂര്‍ ആരോപിച്ചു. സമ്പന്നമായ സംസ്‌കാരമുള്ള ഭൂമിയാണ് മണിപ്പുര്‍. എന്നാല്‍, സാമ്പത്തികമായും സാമൂഹികമായും അവിടത്തെ ജനത പ്രതിസന്ധിയിലാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.