ഇംഫാല്‍: വാക്ക് തര്‍ക്കത്തിനിടെ കോണ്‍സ്റ്റബില്‍ എസ്.ഐയെ വെടിവെച്ചുകൊന്നു. മണിപ്പുരിലെ പ്രശ്നബാധിത ജില്ലയായ ജിരിബാമിലെ മോങ്ബുങ് വില്ലേജില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ബിക്രംജിത് സിങ് ആണ് എസ്.ഐ ഷാജഹാനെ സര്‍വീസ് തോക്കുകൊണ്ട് വെടിവെച്ചത്. വെടിയേറ്റ ഷാജഹാന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
നേരത്തെമുതൽ ഇവര്തമ്മില് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. വഴക്കിനിടെ ബിക്രംജിത് സിങ് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു.
പ്രശ്നബാധിത മേഖലയായതിനാൽ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന സ്ഥലമാണ് ജിരിബാം ജില്ല. സംഘര്‍ഷം രൂക്ഷമായ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് ഇവിടെനിന്ന് ഒഴിഞ്ഞുപോയത്.
Content Highlights: Manipur police constable shoots dead denior after verbals spat
Published: 03 Nov 2024, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented