ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ കര്‍ശന നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാന്‍ അവസരം നല്‍കി ഗവര്‍ണര്‍. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്ന് കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ ഉത്തരവ്.
ആയുധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സമയപരിധിക്ക് ശേഷം ആയുധങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.200 എ.കെ 47 തോക്കുകളുള്‍പ്പടെ 5682 ആയുധങ്ങളാണ് രണ്ടു വര്‍ഷത്തിനിടയില്‍ സംഘര്‍ഷ ഭൂമിയായ മണിപ്പുരിലെ പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റും മോഷണം പോയത്.
Content Highlights: Manipur Governor offers 7-day amnesty for surrendering illegal weapons after President`s rule impose
Published: 20 Feb 2025, 08:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented