ജയ്പുര്‍: നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധയിലാക്കി രാജസ്ഥാനില്‍ യുവാവിന്റെ ആത്മഹത്യ. രാം പ്രസാദ് മീണ എന്ന 38-കാരനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
മന്ത്രിയായ മഹേഷ് ജോഷിയും കൂട്ടരും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ രാം പ്രസാദ് ആരോപിച്ചിരുന്നു. മന്ത്രി മഹേഷ് ജോഷിയും അദ്ദേഹത്തിന്റെ സഹായികളും കാരണമാണ് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നത്. അവര്‍ എന്നേയും കുടുംബത്തേയും അങ്ങേയറ്റം ദ്രോഹിച്ചു. ഇനി എന്റെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ല. രാം പ്രസാദ് വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
രാജസ്ഥാനിലെ ഒരു ഹോട്ടല്‍ ഉടമയുമായി രാം പ്രസാദ് സ്ഥലത്തിന്റെ പേരില്‍ തര്‍ക്കത്തിലായിരുന്നു. സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിച്ച് മഹേഷ് ജോഷിയും മറ്റു ചിലരും രാം പ്രസാദിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ഒരു ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് രാം പ്രസാദ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു ഭീഷണി.
ഇതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോതിനും കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. രാം പ്രസാദിന്റെ ശരീരം കണ്ടെത്തിയ സ്ഥലത്ത് കിരോരി ലാല്‍ മീണ എന്ന ബി.ജെ.പി നേതാവ് കുത്തിയിരുപ്പ് സമരവും ആരംഭിച്ചു. സംഭവത്തില്‍ വേണ്ട നടപടികളെടുക്കാതെ രാം പ്രസാദിന്റെ സംസ്കാരം നടത്താന്‍ തയ്യാറില്ല.
ആരോപണങ്ങള്‍ വ്യാജമാണെന്നും ബി.ജെ.പി. സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് മഹേഷ് ജോഷിയുടെ വിശദീകരണം.
അതേസമയം രാം പ്രസാദിന്റെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ് സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: man suicides in rajasthan alleging minister over his death congress government in crisis
Published: 21 Apr 2023, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented