തിരുപ്പൂര്‍(തമിഴ്‌നാട്): തിരുവനന്തപുരം പേട്ടസ്വദേശിനിയായ ഡോ. ദീപ സത്യന്‍ തിരുപ്പൂരില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി (തിരുപ്പൂര്‍ സൗത്ത്) ചുമതലയേറ്റു.
2015 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദകോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍സര്‍വീസ് മോഹം ഉദിച്ചതെന്ന് ദീപ പറഞ്ഞു.
അഖിലേന്ത്യാ സിവില്‍സര്‍വീസ് പരീക്ഷയില്‍ 207-ാം റാങ്ക് നേടി. തമിഴ്‌നാട് കേഡറില്‍ ഐ.പി.എസ്. അനുവദിച്ചുകിട്ടിയതോടെ പരിശീലനത്തിനുശേഷം വൃദ്ധാചലം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു തുടക്കം.
Content Highlights: Deepa Satyan, a 2015 IPS officer, takes charge as Deputy Police Commissioner Tiruppur South
Published: 10 Mar 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented