ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാത്തതിൽ അതിരൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.
‘ഒരുപക്ഷേ രാജിക്കത്ത് എങ്ങനെ എഴുതണമെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിയില്ലായിരിക്കും. മാപ്പ് അപേക്ഷ എങ്ങനെ എഴുതണം എന്നുമാത്രമേ ആർഎസ്എസ് നിങ്ങളെ പഠിപ്പിക്കൂ’, എന്നായിരുന്നു മഹുവ എക്‌സിൽ കുറിച്ചത്.
നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്ന വിഷയത്തിൽ പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി (കോക്രോച്ച് ജനതാ പാർട്ടി)യുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ശക്തമായ സമരമാണ് നടക്കുന്നത്. പ്രതിഷേധക്കാർ പാർലമെന്റ് മാർച്ച് നടത്തിയിരുന്നു. പിന്നാലെ ഡൽഹി പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. ജന്തർമന്തറിൽ പ്രതിഷേധം തുടരുകയാണ്.
Content Highlights: Mahua Moitra criticizes Dharmendra Pradhan for not resigning over the NEET paper leak., Mockery focused on RSS ideologies regarding apology letters., Details on the ongoing CJP protest and clashes at Jantar Mantar in New Delhi.
Published: 21 Jul 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented