ലക്നൗ: ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 26-കാരന് കനാലില്‍ ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ബാരബങ്കി സ്വദേശിയായ ബബ്ലു ശര്‍മ്മയാണ് മരിച്ചത്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു പൂജയുമായുള്ള ബബ്ലു ശര്‍മ്മയുടെ വിവാഹം.
ദീപാവലി ആഘോഷങ്ങള്‍ക്കായി പൂജ തന്റെയൊപ്പം നില്‍ക്കണമെന്നായിരുന്നു ബബ്ലുവിന്റെ ആഗ്രഹം. എന്നാല്‍, ആഘോഷത്തിന്റെ ഭാഗമായി താന്‍ അമ്മയുടെവീട്ടിലേക്ക് പോവുകയാണെന്നും ദീപാവലി ഭര്‍തൃവീട്ടില്‍ ആഘോഷിക്കാനാവില്ലെന്നും പൂജ നിലപാടെടുത്തു. ഇത് ഇരുവരും തമ്മിലുളള തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ഭാര്യ പൂജയുമായി ബൈക്കില്‍ പുറത്തേക്കിറങ്ങിയ ബബ്ലു ഇന്ദിര കനാലിന് സമീപം വാഹനം നിര്‍ത്തി. പൂജ ബൈക്കിന് സമീപം നിന്നപ്പോള്‍ ബബ്ലു ഒറ്റയ്ക്ക് ഏറെദൂരം മുന്നോട്ടുപോയി. ശേഷമാണ് ബബ്ലു കനാലില്‍ ചാടി ജീവനൊടുക്കിയത്.
ഉടന്‍തന്നെ വീട്ടുകാരെയും പോലീസിനെയും പൂജ വിവരമറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് 24 മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചലിനൊടുവില്‍ ബബ്ലുവിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്.
Content Highlights: Lucknow Man Jumps Into Canal After Fight With Wife
Published: 21 Oct 2025, 12:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented