കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീനാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്.

To advertise here,

ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ രക്ഷിതാക്കൾ വിളിച്ചെങ്കിലും പോയിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയ പിതാവാണ് മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. വാതിൽ തകർത്ത് ശ്രീനന്ദയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.