ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലഖ്‌നൗ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കാപ്പന്റെ ജയില്‍ മോചനം വൈകും.

To advertise here,

കഴിഞ്ഞ മാസം ഒന്‍പതിന് സുപ്രീം കോടതി യു.എ.പി.എ. കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇ.ഡി. രജിസ്റ്റര്‍ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമാകാതിരുന്നത്.

അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇ.ഡി. രജിസ്റ്റര്‍ചെയ്ത കേസില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇ.ഡി. കോടതിയില്‍ ഉന്നയിച്ച വാദം.