ന്യൂഡല്‍ഹി: 2008-ലെ മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി സ്ഥാനക്കയറ്റം. ജൂലായ് 31-നാണ് പുരോഹിതടക്കം മലേഗാവ് സ്ഫോടന കേസിലെ ഏഴ് പ്രതികളെ പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്.
'വെറും സംശയത്തിന് തെളിവാകാന്‍ കഴിയില്ല' എന്ന് പറഞ്ഞ കോടതി, സംശയാതീതമായി തെളിയിക്കാന്‍ തക്ക വിശ്വസനീയവും ശക്തവുമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
2008 സെപ്റ്റംബര്‍ 29-ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തില്‍ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ഇതില്‍ ആറ് പേര് കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിനിടെയുണ്ടായ നടപടിക്രമങ്ങളിലെ വീഴ്ചകളും കോടതി അതിന്റെ വിശദമായ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു ഭീകരവാദ കേസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആദ്യ അറസ്റ്റായിരുന്നു പുരോഹിതിന്റേത്.
Content Highlights: Lt. Col. Purohit Promoted to Colonel After 2008 Malegaon Blast Acquittal
Published: 25 Sept 2025, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented