കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം അടുക്കളയെ പൊള്ളിക്കുന്നു. ഗാർഹികപാചകവാതകം 14.2 കിലോഗ്രാം സിലിൻഡർ വില 60 രൂപ കൂട്ടി. ഇതോടെ, കൊച്ചിയിൽ 920 രൂപയിലെത്തി. 19 കിലോവരുന്ന വാണിജ്യ സിലിൻഡറിന് 114.5 രൂപ കൂട്ടി 1,890.50 ആയി. മാർച്ച് ഒന്നിന് വാണിജ്യ സിലിൻഡറിന് 29 രൂപ കൂട്ടിയിരുന്നു. ഫെബ്രുവരിയിൽ 49 രൂപയും.

To advertise here,

പാചകവാതക സിലിൻഡർ ബുക്കിങ്ങിൽ നിയന്ത്രണം; 25 ദിവസം കാത്തിരിക്കണം

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധംകാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കത്തിക്കയറുന്നതിന്റെ പിന്നാലെ സിലിൻഡർ ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്ന് പാചകവാതക വിതരണ കമ്പനികൾ. ഗാർഹികാവശ്യത്തിനായുള്ളത് കിട്ടാൻ കുറഞ്ഞത് 25 ദിവസമെങ്കിലും കാത്തിരിക്കേണ്ടിവരും.

എൽ.പി.ജി. ഉത്പാദനം പരമാവധി വർധിപ്പിക്കാനും ഗാർഹികാവശ്യങ്ങൾക്കുള്ള വിതരണത്തിന് മുൻഗണന നൽകാനും എല്ലാ റിഫൈനറികൾക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ പാചകവാതക വിതരണത്തിന് ഇതിനകം നിയന്ത്രണമുണ്ട്.

2025 ഏപ്രിൽ എട്ടിനാണ് അവസാനമായി ഗാർഹിക സിലിൻഡർ വില ഉയർത്തിയത്. അന്ന് 50 രൂപ കൂട്ടി 860 രൂപയിലെത്തിയിരുന്നു.

ഓരോമാസവും വില ഉയർത്തുന്നതിന് പിന്നാലെ സിലിൻഡർ വിതരണത്തിൽ നിയന്ത്രണവും കൊണ്ടുവന്നതോടെ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യത്തിലാണ് ഉടമകൾ.