മൈസൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെയിലെ ബങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സംഘർഷം.
ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽനിന്ന് വിവാഹിതയായ സ്ത്രീ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള ഇതര മതത്തിൽനിന്നുള്ള യുവാവിനൊപ്പം വീടുവിട്ടിറിങ്ങിയിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കേരളത്തിൽനിന്ന് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹിന്ദുസംഘടനാ നേതാക്കൾ സ്ത്രീയോടൊപ്പം പോയ ആൾക്കെതിരേ മുദ്രാവാക്യംവിളിച്ച് സ്റ്റേഷൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. പോലീസ് ഗേറ്റ് അടച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
തുടർന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ ദേശീയപാത ഉപരോധിച്ചു. പിന്നീട് രണ്ട് ദിസവത്തിനുള്ളിൽ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
Content Highlights: Interfaith Relationship Sparks Protest at Karnataka Police Station
Published: 16 Aug 2025, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented