ന്യൂഡല്‍ഹി : ശൈത്യകാലത്ത് നിയന്ത്രണ രേഖവഴി പാകിസ്താനില്‍ നിന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയൊരുക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് 12 ഭീകരരാണ് കശ്മീരീലേക്ക് കയറാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പുകളെ തുടര്‍ന്ന് നിയന്ത്രണരേഖയിലുടനീളം ജാഗ്രതവര്‍ധിപ്പിച്ചിട്ടുണ്ട്. കശ്മീരിലെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഭിംഭെര്‍ ഗാലി, പൂഞ്ച് എന്നീ സെക്ടറുകള്‍ വഴിയാകും ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലും ആറുപേര്‍ വീതമുള്ള സംഘങ്ങളാകും നുഴഞ്ഞുകയറാനെത്തുക. ഇവര്‍ക്ക് പിന്തുണ നല്‍കാനും നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്നതിനുമായും പാക് സൈന്യം നിയന്ത്രണരേഖയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
പാക് ഭീകരനായ അബ്ദുള്‍ ഫസലാണ് ഈ സംഘങ്ങളുടെ കമാന്‍ഡര്‍. ഇയാളുടെ നേതൃത്വത്തിലാകും ഇവര്‍ കശ്മീരിലേക്ക് കടക്കുക.
കശ്മീരില്‍ വീണ്ടും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ എത്തുന്നതെന്നാണ് മുന്നറിയിപ്പ്. ഇവര്‍ കശ്മീരിലേക്ക് കടന്നാല്‍ സുരക്ഷാ സേനയ്ക്ക് നേരെ വലിയ ആക്രമണങ്ങള്‍ ഉണ്ടായേക്കും.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം നിരവധി ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റവും സുരക്ഷാസേനയുടെ ജാഗ്രതയേത്തുടര്‍ന്ന് കുറഞ്ഞിട്ടുണ്ട്.
കശ്മീരിലെ ഈ സുരക്ഷാ വിജയത്തിന് മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകിസ്താന്‍ പദ്ധതിയൊരുക്കുന്നത്.
Content Highlights: LeT plans barbaric attack on J&K army posts: Intel
Published: 20 Aug 2020, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented