ഹര്‍ദോയ്: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയതായി ഭർത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് രാജു (45) പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പോലീസ് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരാതിയില്‍ പറയുന്നത് പ്രകാരം; ഭാര്യ രാജേശ്വരിക്കും ആറുമക്കള്‍ക്കും ഒപ്പം ഹര്‍ദോയ് ജില്ലയിലെ ഹര്‍പല്‍പുരിലാണ് രാജു താമസിച്ചിരുന്നത്. പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇരുവരും ഫോണില്‍ സംസാരിക്കാനും ആരംഭിച്ചു. ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേശ്വരി മകള്‍ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്.
വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. എന്നാല്‍ യുവതിയെ എവിടെയും കണ്ടെത്താനായില്ല. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി മനസിലാക്കി. പിന്നാലെയാണ് രാജു പോലീസില്‍ പരാതി നല്‍കിയത്. പണവുമായി രാജേശ്വരി നന്‍ഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയാതായാണ് സംശയിക്കുന്നത് എന്നാണ് രാജു പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നന്‍ഹെ പണ്ഡിറ്റിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: lady elopes with beggar leaving husband and 6 children in up
Published: 07 Jan 2025, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented